ഇനി ഭാര്യയും ഭർത്താവുമാവാം; കമിതാക്കളിൽ നിന്നും വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ രശ്മികയും വിജയ് ദേവരകൊണ്ടയും

ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച ജോഡികളായി മാറിയ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും. ഗീതാഗോവിന്ദം എന്ന സിനിമയിലെ പ്രകടനമാണ് താരങ്ങള്‍ക്ക് പ്രശംസ നേടിക്കൊടുത്തത്. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും നായിക-നായകന്മാരായി അഭിനയിച്ചു. ഇതിനിടയില്‍ പ്രണയത്തിലാവുകയും ചെയ്തിരുന്നു. നിലവില്‍ ഡേറ്റിംഗുമായി മുന്നോട്ട് പോവുന്ന താരങ്ങളുടെ വിവാഹം എന്നായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഏറ്റവും പുതിയതായി അല്ലു അര്‍ജുന്റെ നായികയായി പുഷ്പ എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് രശ്മിക. ലിഗര്‍ എന്ന സിനിമയിലൂടെ വിജയും തരംഗമാവാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള പുതിയ ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കരിയറുമായി മുന്നോട്ടു പോകുന്നതു കൊണ്ട് ഉടനെ വിവാഹമില്ലെന്ന് രശ്മിക മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കിലും ഈ വര്‍ഷം തന്നെ ഉണ്ടാവും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top